വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക് അപ് വാന്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി നാല് തമിഴ്നാട് സ്വദേശികള്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെ വകയാര്‍ സാറ്റ് ടവറിന് സമീപമായിരുന്നു അപകടം നടന്നത്‌. വാഹനത്തിലുണ്ടായിരുന്ന രാമദാസ്, കാളിരാജ്, മദന്‍, ഗണേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാളിരാജിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ട്. നാലുപേരെയും കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റബൂട്ടാന്‍ ശേഖരിക്കുന്നതിനായി ചെങ്കോട്ടയില്‍ നിന്നും റാന്നിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.

റോഡിലെ വളവ് തിരിഞ്ഞു വന്ന വാഹനം സംസ്ഥാന പാതയ്ക്ക് അരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയതിന് ശേഷം സമീപത്തെ വീടിന്റെ മുറ്റത്ത് ഇടിച്ച് നില്‍ക്കുകയായിരുന്നു. പിക് അപ് വാന്‍ വീട്ടിലേക്ക് ഇടിച്ച് കയറാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നു. കോന്നി പോലീസും വകയാര്‍ കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...

പെല്ലറ്റ് ഗൺ ആക്രമണം : പരിക്കേറ്റയാളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി ;...

0
ന്യൂഡൽഹി : ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ...

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...