ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചയാളെ പന്തളം പോലീസ് പിടികൂടി. പന്തളം കുളനട സ്വദേശി അയ്യന്തി ഉന്നതിയിൽ അജി ഭവനം രാജേഷ് രാജപ്പന്‍ (48)ആണ് പന്തളം പോലീസിന്റെ  പിടിയിലായത്. പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പന്തളം ടൗണിലെ ബാർ ഹോട്ടലിന് മുന്നിൽ വെച്ചാണ് ഇയാള്‍ സുഹൃത്തിനെ ആക്രമിച്ചത്.

ബാര്‍ ഹോട്ടലിന് മുന്നില്‍ നിന്നിരുന്ന രാജേഷിന്റെ സുഹൃത്ത് ആങ്ങമൂഴി സ്വദേശിയെ ഇയാള്‍ മാരകായുധം ഉപയോഗിച്ച് തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പന്തളം പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പ്, എസ്.എച്ച്.ഓ എബിൻ പ്രസാദ്, പോലീസ് ഉദ്യോഗസ്ഥരായ അജീഷ്, അൻവർഷ എസ്., നിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...