ആസാദി കാ അമൃത് മഹോത്സവ് : സ്വാതന്ത്ര്യസമര സേനാനി എം.കെ. രവീന്ദ്രൻ വൈദ്യരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയില്‍ എം.കെ.രവീന്ദ്രന്‍ വൈദ്യരെ ആദരിച്ചു. മങ്കുഴിയിലെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ആദരിച്ചത്. എം.കെ. രവീന്ദ്രനടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ആത്മാര്‍പ്പണത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് എം.എല്‍.എ. പറഞ്ഞു.

കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യവിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രത്‌നമ്മ രവീന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗം ഗിരിജ സുശീലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. രവീന്ദ്രന്റെ പത്‌നി സരോജിനി രവീന്ദ്രന്‍, മക്കളായ ലൈലമ്മ പീതാംബരന്‍, വല്‍സമ്മ രഞ്ജിത്ത്, എം.ആര്‍. ഷാജി എന്നിവര്‍ പങ്കെടുത്തു.

ഇരുപത്തി രണ്ടാമത്തെ വയസില്‍ സ്വാതന്ത്ര്യ സമരരംഗത്ത് എത്തിയ എം.കെ. രവീന്ദ്രന്‍ സമരത്തിന്റെ ഭാഗമായി നിരവധി തവണ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. 2003 ല്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ഡല്‍ഹിയില്‍ ആദരിച്ചിരുന്നു. തൊണ്ണൂറ്റിയാറുകാരനായ എം.കെ. രവീന്ദ്രന്‍ മകന്‍ എം.ആര്‍. ഷാജിക്കൊപ്പമാണ് താമസം. ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...