100 പുതിയ വിമാനത്താവളം ; പിപിപി മോഡലിൽ 150 പുതിയ ട്രെയിൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 2024 ഓടെ രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം കൂടുമെന്ന് ധനമന്ത്രി. 100 പുതിയ വിമാനത്താവളങ്ങൾ കൂടി രാജ്യത്ത് ഉണ്ടാകുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ പാസഞ്ചര്‍ ട്രെയിനുകൾ ഓടിക്കാനും പദ്ധതി ഉണ്ട്.

പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താൻ കൂടുതൽ ട്രെയിനുകൾ ഉണ്ടാകും. 11000 കിലോമീറ്റര്‍ റയിൽവെ ട്രാക്ക് വൈദ്യുതീകരിക്കും. റയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. 550 വൈഫൈ റെയിൽവേ സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും. റെയിൽവേയിൽ സ്വകാര്യ വത്കരണം പ്രോത്സാഹിപ്പിക്കുന്നതാണ് ബജറ്റ് പ്രഖ്യാപനം. 150 പാസഞ്ചർ ട്രെയിനുകൾ പിപിപി മോഡലിൽ ഓടിക്കാനാണ് പദ്ധതി. റയിൽവേ സ്വകാര്യ വത്കരണം പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപനം സഭയിൽ ബഹളത്തിനും ഇടയാക്കി.

മുംബൈ – അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിൻ 148 കിലോമീറ്ററിൽ ബംഗളുരു സബർബൻ ട്രെയിൻ എന്നിവക്കും പദ്ധതിയുണ്ട്. 18600 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. മെട്രോ പോലെ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ആകെ പദ്ധതി ചെലവിൽ 20 ശതമാനം ആണ് സർക്കാർ വഹിക്കുന്നത്. ഡൽഹി മുംബൈ എക്സ്പ്രസ് വേയും മറ്റ് രണ്ട് പദ്ധതികളും 2023 ൽ പൂര്‍ത്തിയാക്കും.2021 ൽ ഗതാഗത മേഖലക്കായി 1.7 ലക്ഷം കോടി രൂപ നീക്കി വയ്ക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...