തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റ് അവതരണം തുടങ്ങി ആദ്യ അരമണിക്കൂറിലെ വിവരങ്ങള്‍ ഇപ്രകാരം. സംസ്ഥാനത്ത് സി എഫ് എല്‍, ഫിലമന്‍റ് ബൾബുകൾ നിരോധിക്കാൻ തീരുമാനം, ഗ്രാമീണ റോഡുകൾക്ക് 1000 കോടി ബജറ്റിൽ അനുവദിച്ചു. 1102 കോടി രൂപ പൊതുമരാമത്ത് പണികൾക്കായി മാറ്റി വെച്ചു. പദ്ധതികൾക്ക് 20 ശതമാനം അധിക തുക അനുവദിക്കും. കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും. 74 പാലങ്ങൾ നിർമ്മിക്കും. 44 സ്റ്റേഡിയങ്ങൾ നിർമ്മിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും. സി എഫ് എല്‍, ഫിലമെന്‍റ് ബൾബുകൾ നവംബർ മുതൽ നിരോധനം നടപ്പിലാക്കും. ഇനി സംസ്ഥാനത്ത് ലഭിക്കുക എൽഇഡി ബൾബുകൾ മാത്രം.
സംസ്ഥാന ബഡ്ജറ്റ് ; സി.എഫ്.എല്‍, ഫിലമെന്റ് ബൾബുകൾക്ക് നവംബർ മുതൽ നിരോധനം
RECENT NEWS
Advertisment