സമ്പൂർണ്ണ ബജറ്റ് നാളെ ; സാമ്പത്തിക അവകലോകന റിപ്പോർട്ട് ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  പിണറായി സർക്കാരിന്റെ  അവസാന സമ്പൂർണ്ണ ബജറ്റ് നാളെ. ചില നികുതി നിർദ്ദേശങ്ങളുണ്ടാകുമെങ്കിലും ക്ഷേമ പദ്ധതികൾക്കായിരിക്കും കൂടുതല്‍ ഊന്നൽ. സാമ്പത്തിക അവകലോകന റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിയമസഭയിൽ  വെയ്ക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇത്തവണ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. വരുമാനം വർദ്ധിപ്പിക്കാൻ മദ്യത്തിന്റെ  വിലവർദ്ധന ഉൾപ്പടെയുള്ള നിർദ്ദേശങ്ങളുണ്ടാകും. ഒപ്പം നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള നടപടികളും. പെൻഷൻപ്രായം കൂട്ടില്ലെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

എന്നാൽ വരുമാന വർദ്ധനക്ക് ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നി‍‍ർദ്ദേശം സജീവമാണ്. അടുത്ത വർഷം തെരഞ്ഞെടുപ്പായതിൽ ജനക്ഷേമപദ്ധതികൾക്ക് ബജറ്റില്‍ ഊന്നൽ നൽകാനാണ് സാധ്യത. കേന്ദ്രനികുതി വിഹിതത്തിൽ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകണമെന്നാണ് സർക്കാർ തീരുമാനം. കിഫ്ബിയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കില്ല. നവകേരള നിർമ്മാണത്തിന് കൂടുതൽ പദ്ധതികളുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് പ്രളയത്തിന് ശേഷമുള്ള സംസ്ഥാനത്തിന്റെ  അവസ്ഥ വ്യക്തമാക്കുന്ന സാമ്പത്തിക അവകലോക റിപ്പോര്‍ട്ടായിരിക്കും ധനമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...