ബഫര്‍ സോണ്‍ വിധി : നിയമ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം : ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വനം-വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും ഒരു കിലോമീറ്റര്‍ വരെ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഉചിതമായ നിയമനടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും സീറോ ബഫര്‍ സോണാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം.പി മാരുടെ യോഗത്തിലാണ് ജോസ് കെ.മാണി ഇക്കാര്യം ആവശ്യപ്പെട്ടത്. സുപ്രീംകോടതി വിധി നടപ്പിലായാല്‍ കേരളത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതം പ്രവചനാതീതമാണ്. സംസ്ഥാനത്തിന്റെ 29.65% വന പ്രദേശമാണ്. ബഫര്‍സോണ്‍ മേഖലയില്‍ ഉള്‍പ്പെടാവുന്ന 4 ലക്ഷം ഏക്കര്‍ പ്രദേശത്ത് നിര്‍മ്മാണത്തിന് വിലക്കുണ്ടായാല്‍ ജനജീവിതം അസാധ്യമാകും.

കേരളത്തിലെ സവിശേഷമായ സാഹചര്യത്തില്‍ ബഫര്‍ സോണിന് ഇളവ് അനുവദിക്കുന്നില്ലെങ്കില്‍ കേരളത്തില്‍ നിലവിലുള്ള എല്ലാ വന്യജീവി സങ്കേതങ്ങളുടേയും സെക്ഷന്‍ 18 പ്രകാരമുള്ള നോട്ടിഫിക്കേഷന്‍ പിന്‍വലിച്ച് കേരളത്തിലെ നാഷണല്‍ പാര്‍ക്കുകളുടേയും അതിര്‍ത്തികള്‍ ഒരു കിലോമീറ്റര്‍ വനത്തിനകത്തേയ്ക്ക് മാറ്റി സെക്ഷന്‍ 18 അനുസരിച്ച് പുതുതായി നോട്ടിഫിക്കേഷന്‍ ചെയ്യുന്നത് പരിശോധിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...