Wednesday, April 24, 2024 2:15 pm

രാധ-കൃഷ്ണ പ്രണയ സങ്കൽപ്പത്തിൽ രചിക്കപ്പെട്ട മഹാവീര്യറിലെ ഗാനം പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: രാധ- കൃഷ്ണ പ്രണയ സങ്കൽപ്പത്തിൽ രചിക്കപ്പെട്ട മഹാവീര്യറിലെ ഗാനം ‘വരാനാവില്ലേ ‘ പുറത്തിറങ്ങി. കാത്തിരിപ്പിന്റെയും പ്രണയത്തിന്റെയും നിത്യഹരിത മനോഹാരിത നിറഞ്ഞ മഹാവീര്യറിലെ ‘വരാനാവില്ലെ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അസനു അന്ന അഗസ്റ്റിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഇഷാൻ ഛബ്രയാണ്. അന്വേഷയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം ‘മഹാവീര്യർ’ ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു. പ്രശസത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ – വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം – മനോജ്‌, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം – ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം – ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ കനത്ത ഡ്രോൺ ആക്രമണം

0
ടെൽഅവീവ്: ഇസ്രായേലിന് നേരെ കനത്ത ആക്രമണം നടത്തി ലബനാനിലെ ഹിസ്ബുള്ള. ഡ്രോണുകൾ...

എന്താണ് വാഹനങ്ങളിലെ ഓവര്‍ ലോഡ്? വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

0
തിരുവനന്തപുരം: എന്താണ് വാഹനങ്ങളിലെ ഓവര്‍ ലോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു...

നിത്യേന 30 അപേക്ഷകരെ മാത്രം ടെസ്റ്റിന് ഹാജരാക്കിയാൽ മതിയെന്ന തീരുമാനം ; ഡ്രൈവിങ് ടെസ്റ്റ്...

0
കാക്കനാട് : ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാൻ പരീക്ഷാർഥികൾക്ക് ജൂൺ മാസം വരെ...

നീറ്റ് യുജി : സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു ; വിശദാംശങ്ങള്‍

0
ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2024 പരീക്ഷയുടെ സിറ്റി...