Thursday, July 4, 2024 9:12 pm

ബഫര്‍സോണില്‍ സുപ്രീകോടതി വാദം കേട്ടു ; പ്രതീക്ഷയോടെ കിഫ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ കിഫയുടെ വാദങ്ങൾ ഇന്ന് സുപ്രീം കോടതിയിൽ നടന്നു. കേരള സർക്കാരും കേന്ദ്ര സർകാരും 2022 ജൂൺ 3 ലെ വിധിയിൽ ഇളവുകൾ വേണം എന്ന് ആവശ്യപ്പെട്ടപ്പോൾ കേരളത്തിന്റെ സാഹചര്യത്തിൽ ഇവിടെ ബഫർ സോൺ എന്ന ആശയം തന്നെ അപ്രസക്തമാണെന്നും കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കു സ്വതന്ത്രമായി നിലനിൽക്കാൻ കഴിവുണ്ടെന്നും കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ നിലനിൽപ്പിനു പ്രത്യേക ബഫർ സോണിന്റെയോ തലയിണ കവചത്തിന്റെയോ ആവശ്യമില്ലായെന്നും അതുകൊണ്ടു തന്നെ ഏതെങ്കിലും കുറച്ചു ഇളവുകൾ അല്ല മറിച്ചു ബഫർ സോൺ എന്ന ആശയം തന്നെ കേരളത്തിന് ബാധകമാക്കരുത് എന്നും സീറോ ബഫർ സോൺ കേരളത്തിൽ പ്രഖ്യാപിക്കണമെന്നും ശക്തമായി വാദിച്ചു. കിഫക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ അഡ്വ എംകെഎസ് മേനോനും ഉഷ നന്ദിനിയും ഹാജരായി.

ബഫർ സോണും ഇല്ലാതെ തന്നെ വളരെ മികച്ച രീതിയിൽ വനവും വന്യജീവികളെയും സംരക്ഷിക്കുന്ന സംഥാനമാണ് കേരളമെന്നും നിലവിൽ കേരളത്തിൽ 29.65 ശതമാനം വനവും 54 ശതമാനം വനാവരണവും ഉണ്ടെന്നും സ്വകാര്യ വനം പിടിച്ചെടുക്കലും നിക്ഷിപ്തമാകലും തുടങ്ങിയ നിയമങ്ങളിലൂടെ കേരളത്തിലെ വന വിസ്തീർണ്ണം കൂടി വരുകയാണെന്നും നിലവിൽ തന്നെ കേരളത്തിന്റെ വന വിസ്തൃതിയും വനാവരണവും ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നും അത് കൊണ്ട് തന്നെ വളരെയധികം ജനസാന്ദ്രതയുള്ളതും പതിറ്റാണ്ടുകളായി ജനങ്ങൾ അധിവസിക്കുന്ന സ്ഥലങ്ങൾ ബഫർ സോൺ ആയി പ്രഖ്യാപിച്ചു ഭാവിയിൽ ആ സ്ഥലങ്ങൾ വനമാക്കി മാറ്റേണ്ട അവസ്ഥ കേരളത്തിൽ ഇല്ലെന്നും കിഫയുടെ അഭിഭാഷകർ വാദിച്ചു.

കേരളത്തിൽ ബഫർ സോൺ നോട്ടിഫിക്കേഷൻ വന്നത് മുതൽ തന്നെ പ്രസ്തുത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകൾ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്കരണം നേരിടുകയാണെണെന്നും അടിയന്തിര ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്ന് സ്ഥലം ഈടു വെച്ച് ലോൺ എടുക്കാൻ പോലും പറ്റുന്നില്ല എന്നും അഡ്വ ഉഷ നന്ദിനി ബോധിപ്പിച്ചു. കിഫ ഉന്നയിച്ച വാദങ്ങൾ തീർച്ചയായും പരിഗണിക്കുന്നതാണെന്നു കോടതി പരാമർശിച്ചു. കിഫയുടെ റിവ്യൂ ഹർജി ഭേദഗതി ഹർജിക്ക് ശേഷം ആവശ്യമെങ്കിൽ വേറെ പരിഗണിക്കാം എന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033Community-verified icon
ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടിൽ കൂടോത്രം വെച്ചത് കണ്ടെത്തിയ സംഭവം ; തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്ന് കെ...

0
കണ്ണൂര്‍: തന്‍റെ വീട്ടില്‍ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്...

ക്ലാസ് മുറികളിലേക്ക് വിഷപുക ഇരച്ചെത്തി, ചികിത്സ തേടിയത് 61 വിദ്യാര്‍ത്ഥികള്‍ ; അന്വേഷണത്തിന് ഉത്തരവിട്ടു

0
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച്...

കഥാകൃത്ത് ഉണ്ണിക്കൃഷ്ണൻ കളീക്കലിൻ്റെ രണ്ടാമത്തെ കഥാസമാഹാരം ‘മറവ്’ന്റെ പ്രകാശനം ജൂലൈ 6ന്

0
പത്തനംതിട്ട : കഥാകൃത്ത് ഉണ്ണിക്കൃഷ്ണൻ കളീക്കലിൻ്റെ രണ്ടാമത്തെ കഥാസമാഹാരം 'മറവ്'ന്റെ പ്രകാശനം...

ബഥനി ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി

0
കുന്നംകുളം : ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ...