ദില്ലിയിൽ കെട്ടിടം തക‍ർന്നുവീണ സംഭവം : മരണസംഖ്യ ആറായി

For full experience, Download our mobile application:
Get it on Google Play

ദില്ലി: സൗത്ത് ദില്ലിയിലെ സൈദുലജാബിൽ നാലുനില വാണിജ്യ കെട്ടിടം തക‍ർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി. ഒൻപതുപേർക്ക് പരിക്കേറ്റു. ഇതിൽ ഏഴുപേ‍ർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. രണ്ടുപേ‍ർ ആശുപത്രി വിട്ടു. സംഭവത്തിൽ ദില്ലി പോലീസിൻ്റെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നതായി ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അപകടത്തെ തുട‍ർന്ന് മെഹ്റൗളി പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലജാബിലെ വെസ്റ്റേൺ മാർ​ഗിൽ ശനിയാഴ്ച വൈകുന്നേരമാണ് വാണിജ്യ കെട്ടിടം പൂ‍ർണമായും തക‍ർന്നുവീണത്.

കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. സമീപമുണ്ടായിരുന്ന താൽക്കാലിക ഷെഡ്ഡിൽ പ്രവ‍ർത്തിച്ചിരുന്ന കാൻ്റീനിന് മുകളിലേക്കാണ് കെട്ടിടം പതിച്ചത്. ഈ സമയം യുവാക്കളടക്കം നിരവധി പേർ അത്താഴം കഴിക്കാൻ കാൻ്റീനിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...