റോഡുകൾ വീണ്ടും സ്കൂൾ തിരക്കിലേക്ക് ; ഈ സമയങ്ങളിൽ ടിപ്പറുകൾക്ക് നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് നടപടി. ഓരോ ജില്ലകളിലും വ്യത്യസ്ത സമയക്രമത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് രാവിലെ എട്ടുമണിമുതൽ 10 മണിവരെയും വൈകുന്നേരം മൂന്നുമണിമുതൽ 4:30 വരെയുമാണ് ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം നാലുമണിമുതൽ അഞ്ചുമണിവരെയുമാണ് നിയന്ത്രണം.

കോഴിക്കോട് ജില്ലയിൽ രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം 3:30 മുതൽ അഞ്ചുമണിവരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരപിക്കുന്നത്. കണ്ണൂരിൽ രാവിലെ എട്ടുമണിമുതൽ 10 മണിവരെയും വൈകുന്നേരം നാലുമണിമുതൽ ആരുമണിവരെയുമാണ് നിയന്ത്രണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...