ഒറ്റദിവസത്തെ മഴയിൽ തിരുവനന്തപുരം നഗരം മുങ്ങിയ സംഭവത്തിൽ ഇടപെടലുമായി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒറ്റദിവസത്തെ മഴയിൽ തിരുവനന്തപുരം നഗരം മുങ്ങിയ സംഭവത്തിൽ ഇടപെടലുമായി സർക്കാർ. കോർപറേഷന് പരിമിതികളുണ്ടെന്ന മേയർ വി വി രാജേഷിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിസന്ധി പരിഹരിക്കാൻ ജലവിഭവ വകുപ്പ് ഉന്നതതല യോഗം വിളിച്ചു. വിഷയം ഗൗരവമായി കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സാധ്യമായ അടിയന്തര നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. തലസ്ഥാന നഗരിയിൽ പ്രത്യേകിച്ച് തമ്പാനൂരിലും ചാക്കയിലും ഉൾപ്പെടെ വെള്ളക്കെട്ട് പ്രശ്നം ഇപ്പോൾ ഉണ്ടാകാൻ എന്താണ് കാരണമായതെന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പിന്‍റെ സംസ്ഥാന ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷൻ ആവശ്യപ്പെട്ടത് പ്രകാരം പാർവതി പുത്തനാറും ആമയിഴഞ്ചാൻ തോടും ശുദ്ധീകരിക്കുന്നതിന് ആവശ്യമായ പ്രാഥമിക അനുമതി ജലസേചന വകുപ്പ് നൽകിയതായിട്ടാണ് ഉന്നത ഉദ്യോഗസ്ഥർ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എങ്കിലും ഇക്കാര്യങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം മേയർ ഉൾപ്പെടെയുള്ളവരെ ചർച്ചയ്ക്ക് വിളിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.

തലസ്ഥാന നഗരിയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരായ കെ മുരളീധരൻ, സി പി ജോൺ എന്നിവർ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫുമായി ചർച്ച നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങളും പരിഹാര നടപടികളും പരിശോധിക്കുന്നതിനും ആവശ്യമായ പരിഹാര നടപടികൾ കൈക്കൊള്ളുന്നതിനുമായി മൂന്നു മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചത്. ജൂൺ രണ്ടിന് വൈകുന്നേരം നാലുമണിക്ക് സെക്രട്ടേറിയറ്റിലെ ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽവെച്ചാണ് യോഗം നടക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...