പാറശാലയിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാറശാലയിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറകുളത്തിനടുത്ത് ഉഷാകുമാരിയുടെ വീട് കുത്തിത്തുറന്നാണ് മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ എത്തിയപ്പോള്‍ മുന്‍വശത്തെ വാതിലിന്‍റെ പൂട്ട് കുത്തിത്തുറന്ന നിലയിലായിരുന്നു. വീട് പരിശോധിച്ചപ്പോഴാണ് അലമാര തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ചത് കണ്ടെത്തിയത്. ഉഷാകുമാരി നല്‍കിയ പരാതിയെ തുടര്‍ന്ന് പാറശാല പോലീസും ഡോഗ്‌ സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പാറശാല മേഖലയിൽ മാസങ്ങളായി മോഷണം പതിവാണ്. പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും വരെ മോഷണം നടക്കുന്നുണ്ട്. പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണശ്രമത്തിനിടയിൽ രണ്ട് കള്ളന്മാരെ കഴിഞ്ഞയാഴ്ച നാട്ടുകാർ പിടികൂടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...