സിദ്ധരാമയ്യയും ഡികെ ശിവകുമാറും വീണ്ടും ദില്ലിയ്ക്ക് ; മന്ത്രിസഭാ പുനഃസംഘടന ചർച്ചയാകും

For full experience, Download our mobile application:
Get it on Google Play

ദില്ലി: മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നാളെ വീണ്ടും ദില്ലിയിലെത്തും. ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ടും മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ടുമുള്ള ചർച്ചകൾക്കായാണ് ഈ നേതാക്കള്‍ ദില്ലിയിലെത്തുന്നത്. ഇതിനിടെ ജൂൺ മൂന്നിന് നിശ്ചയിച്ചിട്ടുള്ള ഡികെയുടെ സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകി. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയുകയും ഡി.കെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തെങ്കിലും ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ഇനിയും ധാരണയായിട്ടില്ല. ആദ്യഘട്ടത്തിൽ 4 ഉപമുഖ്യമന്ത്രിമാർ വരെ ഹൈക്കമാൻഡ് ആലോചിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതിൽ നിന്നും പിന്മാറിയ മട്ടാണ്. തന്റെ അടുത്ത അനുയായി പരമേശ്വരയ്ക്കായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയെ വേണ്ട എന്ന നിലപാടിൽ ഡികെയും നിൽക്കുമ്പോൾ ധർമ്മസങ്കടത്തിലാണ് ഹൈക്കമാൻഡ്.

ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളെയും നാളെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. ഡികെശിക്കൊപ്പം ആരെല്ലാമാണ് മന്ത്രിമാരായി ചുമതല ഏൽക്കുക എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഇക്കാര്യങ്ങളിൽ എല്ലാം നാളെ വൈകിട്ടോടെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിലാണ് ജൂൺ മൂന്നിന് നിശ്ചയിച്ച സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഡി കെയോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...