കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് : പ്രതികളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.പ്രതികളെ കോര്‍പറേഷനില്‍ എത്തിച്ച്‌ പോലീസ് തെളിവെടുപ്പ് നടത്തും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോര്‍പറേഷന്‍ ഓഫീസ് മാര്‍ച്ച്‌ നടത്തി. കേസില്‍ ആകെ ഏഴ് പ്രതികളാണ് ഉള്ളത് . ഇതില്‍ ആറ് പേരെയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. രണ്ട് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി.

കെട്ടിട ഉടമക്ക് കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്തത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാമെന്ന് പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ്. ഈ ആവശ്യമുന്നയിച്ച്‌ കോര്‍പറേഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌നടത്തി. കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അനിശ്ചിതകാല സമരം തുടങ്ങി. ജീവനക്കാര്‍ക്കെതിരെ മാത്രം അടച്ചടക്ക നടപടി എടുത്തതിലാണ് പ്രതിഷേധം. അന്വേഷണത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ മൊഴി എടുക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...