തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവു രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവു രേഖപ്പെടുത്തി. വ്യാഴാഴ്ച ഗ്രൂമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. 37,320 രൂപയാണ് ഒരു പവന്‍ വില. ഗ്രാമിന് 4,665 രൂപയും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് പത്തു രൂപയും പവന്‍ 80 രൂപയും കുറഞ്ഞു ഗ്രാമിന് 4,675 രൂപയിലും പവന് 37,400 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ മാസത്തിന്റെ അവസാന ദിവസങ്ങളില്‍ സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം പവന് 800 രൂപയാണ് കുറഞ്ഞത്.

ജൂണില്‍ ഇതുവരെ 1360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ജൂണ്‍ ഒന്നിന് 38000 രൂപയായിരുന്നു പവന്‍ വില. ജൂണ്‍ പതിനൊന്നിന് ഇത് റെക്കോഡ് വിലയായ 38,680 രൂപയിലെത്തി. പിന്നീട് തിരിച്ചിറങ്ങിയ വിലയാണ് ഇപ്പോള്‍ 37,320 രൂപയില്‍ എത്തി നില്‍ക്കുന്നത്. രാജ്യാന്തര വിപണിയിലെ വ്യതിയാനമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കുത്തനെയുണ്ടായ ഇടിവാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്ന പ്രധാന ഘടകം. അന്താരാഷ്ട്ര വിപണിയില്‍ 2021 ആദ്യ പാദത്തിന് ശേഷമുള്ള ഏറ്റവും മോശം വ്യാപാരമാണ് സ്വര്‍ണത്തിന്റേത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...