വീട്ടുകരം അടച്ചവർക്ക് വീണ്ടും കരം അടയ്ക്കാൻ നഗരസഭയുടെ നോട്ടീസ് ; പ്രതിക്ഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീട്ടുകരം അടച്ചവർക്ക് വീണ്ടും കരം അടയ്ക്കാൻ നഗരസഭയുടെ നോട്ടീസ്. പ്രതിക്ഷേധം അറിയിച്ച് യു.ഡി.എഫ്. നികുതിയും പിഴയും അടയ്ക്കണമെന്ന് കാട്ടി നഗരസഭയിലെ നിരവധി കുടുംബങ്ങൾക്കാണ് നഗരസഭാ റവന്യു വിഭാഗം നോട്ടീസ് അയച്ചു കൊണ്ടിരിക്കുന്നത്. പി എം എ വൈ പദ്ധതിയിൽ വീട് ലഭിച്ചവർ പഴയ വീട് ഇടിച്ചു കളഞ്ഞാണ് പുതിയ വീടുകൾ വയ്ക്കുന്നത്. എന്നാൽ ഇടിച്ചു കളഞ്ഞ വീടിനും പുതിയ വീടിനും കരം അടയ്ക്കണമെന്നാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പൂർണമായും കരം അടച്ചവർക്കും വീണ്ടും അടയ്ക്കാൻ നോട്ടീസ് ലഭിച്ചു കൊണ്ടിരിക്കുകയാണ്.

ഇത് സംബന്ധിച്ചു വിശദീകരണം വേണമെന്നും റവന്യു വിഭാഗത്തിന്റെ ശ്രദ്ധയില്ലായ്മയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നോട്ടീസുകൾ അയക്കുന്നതിന്റെ പിന്നിലെന്നും നഗരസഭ കൗൺസിലർ അഡ്വ.എ.സുരേഷ് കുമാർ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഇതിനെ കുറിച്ച് അന്വേഷണം നടത്തി തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുമെന്ന് ചെയർമാൻ റ്റി.സക്കീർ ഹുസ്സൈൻ പറഞ്ഞു..

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...