കെട്ടിട നമ്പര്‍ തിരിമറിയിലൂടെ കണ്ണൂരിലും വന്‍ വെട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലും നഗരസഭകളിലും വിജിലന്‍സ് വിഭാഗം നടത്തിയ റെയിഡില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍ , തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റികളിലുമാണ് വലിയ ക്രമക്കേട് കണ്ടെത്തിയത്. ബില്‍ഡിങ്ങ് ടാക്സ് ഇനത്തിലാണ് വെട്ടിപ്പ് നടന്നതെന്ന് വിജിലന്‍സ് വിഭാഗത്തില്‍ നിന്ന് വിവരം ലഭിച്ചു. സര്‍ക്കാറിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിജിലന്‍സിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിജിലന്‍സ് വിഭാഗം പറഞ്ഞു.

കെട്ടിട നമ്പര്‍ തട്ടിപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും വിജിലന്‍സ് ഇന്ന് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഓപ്പറേഷന്‍ ട്രൂ ഹൗസ് എന്ന പേരിലായിരുന്നു പരിശോധന. നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫീസുകളിലുമാണ് പരിശോധന നടന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ‌്റ്റ്‌വെയറിന്‍റെ സഹായത്തോടെയാണ് കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നത്. കെട്ടിട നമ്പര്‍ സംബന്ധമായ അനുമതിയെല്ലാം നല്‍കുന്നത് ഇത് ഉപയോഗിച്ചാണ്. വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ വന്‍ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു. എന്നാല്‍ ചില താല്ക്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ വിശദമായ അന്വേഷണത്തിലേക്ക് പോലീസ് ഇതുവരെയും കടന്നിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...