വി കോട്ടയത്ത് വൃദ്ധയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വി കോട്ടയത്ത് വൃദ്ധയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തടത്തിൽ കോളനിയിൽ തങ്കമ്മ (65)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വി കോട്ടയം വല്ലൂപ്പാലം ചാവരുകാവിൽ ആയിരുന്നു സംഭവം. ചാവരുകാവ് തോട്ടിലെ ചീപ്പിനോട് ചേർന്ന് ആണ് വെള്ളത്തിൽ മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് 6.45 ഓടെ ആയിരുന്നു സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോയ തങ്കമ്മ ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ ആയിരുന്നു സംഭവം. മറ്റു തൊഴിലാളികൾ തിരികെ വീട്ടിൽ എത്തിയപ്പോഴും തങ്കമ്മയെ കാണാതെ ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയപ്പോൾ ആണ് മൃതദേഹം കണ്ടെത്തുന്നത്. തലയിൽ ആഴത്തിൽ മുറിവേറ്റിട്ടിട്ടുണ്ട്. കോന്നി പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട മോർച്ചറിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...