ഒന്നാമനായി ജസ്പ്രീത് ബൂംറ ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളറെന്ന ചരിത്ര നേട്ടവും താരം സ്വന്തമാക്കി. രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ ബേദി എന്നിവരാണ് ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയ മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍. കൂടാതെ ഐസിസിയുടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 തുടങ്ങി മൂന്ന് ഫോര്‍മാറ്റുകളിലും ഒന്നാമത് എത്തിയ ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടവും ബൂംറ സ്വന്തമാക്കി.

ഇംഗ്ലണ്ടിനെതിരായി ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകളും നേടിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ താരവുമായി മാറിയിരുന്നു. 881 റേറ്റിങ്ങുള്ള ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബദയെയാണ് (851) മറികടന്നത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ 841 റേറ്റിങ്ങുമായി മൂന്നാമതാണ്. ഒമ്പതാം സ്ഥാനത്തായി രവീന്ദ്ര ജഡേജയും പട്ടികയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...