കറുകച്ചാൽ : ബണ്ണിനുള്ളിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ചമ്പക്കര സ്വദേശി കുരുമ്പിക്കുളത്ത് അനിൽ കുമാറിനാണ് ബണ്ണിനുള്ളിൽ നിന്ന് പല്ലിയെ കിട്ടിയത്. ചമ്പക്കര ആശ്രമം പടിയിലെ കടയിൽ നിന്നു വാങ്ങിയ ബണ്ണ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉള്ളിൽ ചത്ത പല്ലിയെ കണ്ടത്. അൽപ സമയത്തിന് ശേഷം ഛർദിയും അവശതയും തോന്നിയ അനിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം കടയുമയെയും ബണ്ണിന്റെ നിർമാതാക്കളെയും അറിയിച്ചു. എന്നാൽ എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ ആരോഗ്യവകുപ്പിനു പരാതി നൽകുമെന്ന് അനിൽകുമാർ പറഞ്ഞു.
ബണ്ണിനുള്ളിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി
RECENT NEWS
Advertisment