ഗവർണ്ണർക്കെതിരെ പ്രമേയവുമായി മുന്നോട്ട് പോകാൻ യു.ഡി.എഫ് തീരുമാനം ; പ്രമേയ അവതരണത്തിന് ചട്ടം അനുവദിക്കുന്നുണ്ടെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവർണ്ണർക്കെതിരെയുളള പ്രതിഷേധവും പ്രമേയവുമായി മുന്നോട്ട് പോകാൻ യു.ഡി.എഫ് തീരുമാനം. നിയമസഭയില്‍ നയപ്രഖ്യാപന വേളയിൽ തന്നെ ഗവർണ്ണർക്കെതിരെ പ്രതിപക്ഷം എതിർപ്പുയർത്തും. ഗവർണ്ണർക്കെതിരായ പ്രമേയം അവതരിപ്പിക്കാൻ ചട്ടം അനുവദിക്കുന്നുണ്ടെന്ന് സ്പീക്കറും വ്യക്തമാക്കി.

പൗരത്വ നിയമ വിഷയത്തിൽ ഇടതുമുന്നണി നേടിയ മേൽക്കൈ മറികടക്കാൻ വേണ്ടിയാണ് ഗവർണ്ണർക്കെതിരായ എതിർപ്പ് ശക്തമാക്കാനുളള യു.ഡി.എഫ് തീരുമാനം. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ നിയമസഭയിൽ എത്തുമ്പോൾ തന്നെ പ്രതിഷേധം നടത്താനാണ് മുന്നണി നേതൃത്വത്തിന്റെ ആലോചന. നാളെ രാവിലെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഗവർണ്ണറോട് സർക്കാരും എൽ.ഡി.എഫും മൃദുസമീപനം സ്വീകരിക്കുകയാണെന്ന ആരോപണവും യു.ഡി.എഫ് ഇതിനകം ഉയർത്തിക്കഴിഞ്ഞു.

ഗവർണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം തളളിക്കൊണ്ടുളള സർക്കാർ നിലപാടും രാഷ്ട്രീയ ആയുധമാക്കാനാണ് യു.ഡി.എഫ് നീക്കം. അവതരണാനുമതി നിഷേധിച്ചാൽ നിയമ നടപടികളിലേക്ക് പോകാനാണ് മുന്നണി തീരുമാനം. അതേ സമയം പ്രമേയ അവതരണത്തിന് ചട്ടം അനുവദിക്കുന്നുണ്ടെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...