പല്ല് തേക്കുമ്പോൾ ഇക്കാര്യങ്ങളിൽ കരുതൽ വേണം

For full experience, Download our mobile application:
Get it on Google Play

പല്ല് തേക്കുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. എന്നാല്‍ എന്താണ് പല്ല് തേക്കുമ്പോൾ ഇക്കാര്യങ്ങളിൽ കരുതൽ വേണം. പല്ല് തേക്കുന്നത് നല്ലതാണെങ്കിലും അമിതമായി തേക്കുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പലതുണ്ട്. പല്ല് തേക്കുന്നതിനായി ഇന്ന് പല തരത്തിലുള്ള ബ്രഷുകളാണ് നാം ഉപയോഗിക്കുന്നത്. പേസ്റ്റും അതുപോലെ തന്നെ. പല രുചിയിലും മണത്തിലും നിറത്തിലുമുള്ള പേസ്റ്റ് ഉപയോഗിക്കുന്നവരാണ് നാം. പല്ലുകള്‍ വൃത്തിയാക്കാൻ ബ്രഷില്‍ ധാരാളം പേസ്റ്റ് എടുത്ത് തേയ്‌ക്കുന്നവരാണ് മിക്കവാറും എല്ലാവരും. എന്നാല്‍ ബ്രഷ് നിറയെ പേസ്റ്റെടുക്കാതിരിക്കാൻ ശ്രമിക്കുക. ബ്രിസിലുകള്‍ക്ക് ഉള്ളില്‍ വേണം പേസ്റ്റ് വെക്കാൻ. ഇത് പ്രതലഘർഷണം കൂട്ടി കൂടുതല്‍ നന്നായി അഴുക്ക് കളയാൻ സഹായിക്കും. പല ടൂത്ത് പേസ്റ്റുകളിലും മണ്ണിലും പാറകളിലും സ്വാഭാവികമായി കാണപ്പെടുന്ന ധാതുവായ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.

ജെല്‍ രൂപത്തിലുള്ള ടൂത്ത് പേസ്റ്റിനേക്കാള്‍ പല്ലുകളുടെ ആരോഗ്യത്തിന് ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. ടൂത്ത് പേസ്റ്റ് അധിക നേരം വായില്‍ പിടിച്ചു വെയ്‌ക്കാനും ശ്രമിക്കരുത്. വായില്‍ പൊള്ളല്‍ അനുഭവപ്പെടാന്‍ ഇത് കാരണമാകും. ദന്തക്ഷയവും ദ്വാരങ്ങളും തടയാന്‍ നമ്മള്‍ ഇടയ്‌ക്കിടെ ബ്രഷ് ചെയ്യുന്നത് പലപ്പോഴും വിപരീതഫലമാണ് നല്‍കുക. ദിവസത്തില്‍ രണ്ടു തവണയില്‍ കൂടുതല്‍ നേരം പല്ല് തേച്ചാല്‍ ഇനാമല്‍ മാത്രമല്ല പല്ലും നശിക്കും. ഇത്തരം പോടുകള്‍ വേഗത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ അണുബാധയ്‌ക്കും പല്ല് നഷ്ടപ്പെടുന്നതിനും കാരണമാകും. അമിതമായി പല്ല് തേക്കുന്നതിന്റെ മറ്റൊരു പാർശ്വഫലം മോണയ്‌ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ്. മോണകള്‍ക്ക് ചുവപ്പും വീക്കവും മോണ കയറിപ്പോവുന്ന അവസ്ഥയും ഉണ്ടാകാം. ഇത് രക്തസ്രാവത്തിന് കാരണമാകും. ഇത് വളരെ വേദനാജനകമായേക്കാം. മോണ കുറയുന്നത് പല്ലിന്റെ വേരുകളില്‍ അണുബാധയ്‌ക്കും പല്ല് നശിക്കാനും ഇടയാക്കും. പെട്ടെന്നാണ് ഇതെല്ലാം സംഭവിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...