പെരുമ്പെട്ടി : ജില്ലയിലെ 361 ക്ഷേത്രങ്ങളിലും 17 ആശ്രമങ്ങളിലും ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് ദീപക്കാഴ്ച നടക്കും. 536 പ്രമുഖ വ്യക്തികൾക്കും 163474 വീടുകളിലും അക്ഷതം എത്തിച്ചതായും പ്രതിഷ്ഠാ മുഹൂർത്തത്തിൽ രാമചിത്രത്തിൽ അർച്ചന നടക്കുമെന്നും ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ അറിയിച്ചു. രാമജന്മഭൂമി തീർഥ സമിതിയുടെ നേതൃത്വത്തിൽ തിരുവല്ല, വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമം, കല്ലറക്കടവ് ഋഷിജ്ഞാന സാധനാലയം, തിരുവല്ല, മല്ലപ്പള്ളി അമൃതാനന്ദമയി മഠം എന്നീ കേന്ദ്രങ്ങളിലും 386 സ്ഥലങ്ങളിലും പ്രാണപ്രതിഷ്ഠാ പ്രദർശനം, രാമായണ പാരായണം, ഭജൻസ്, പ്രഭാഷണം, ആദരിക്കൽ, അന്നദാനം എന്നിവ നടക്കും. മഠാധിപതികളെയും സാമൂഹിക സാംസ്കാരിക പ്രമുഖരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സന്ദർശിച്ചതായും 67 കർസേവകരെ ആദരിച്ചതായും അരുൺ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























