Wednesday, July 3, 2024 1:20 pm

ഒരേ സമയം രണ്ട് ആന്റി സൈക്ലോൺ അന്തരീക്ഷ ചുഴിയില്‍പ്പെട്ടതാണ് ബുറേവി ചുഴലി ദുർബലമാകാ‍ൻ പ്രധാനകാരണം ; മഹാപത്ര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരേ സമയം രണ്ട് ആന്റി സൈക്ലോൺ അന്തരീക്ഷ ചുഴികൾക്കിടയിൽ പെട്ടതാണ് ബുറേവി ചുഴലി ദുർബലമാകാ‍ൻ പ്രധാനകാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ. എം. മഹാപത്ര. കിഴക്കുദിശയിൽ നിന്നും വടക്കു ദിശയിൽ നിന്നുമാണ് ഈ ആന്റി സൈക്ലോൺ മർദം ചെലുത്തിയത്. ബുറേവി മന്നാറിൽ കുടുങ്ങാൻ കാരണമിതാണെന്ന് ഡോ. മഹാപത്ര വിശദീകരിച്ചു. സൈക്ലോണുകളും (ചുഴലി) ന്യൂനമർദവും വായുവിനെ തള്ളിമാറ്റി അന്തരീക്ഷ മർദം കുറച്ച് തണുത്തമേഘങ്ങളെ ആകർഷിക്കുമ്പോൾ ആന്റി സൈക്ലോൺ അതിനെതിരാണ്. വായുവിനെ ക്ഷണിച്ചു മർദം കൂട്ടും. അതോടെ മഴമേഘങ്ങൾ അകലും.

നിലവിലുള്ള മാതൃകളിലൊന്നും ആന്റി സൈക്ലോണും സൈക്ലോണും ഒരുപോലെ വരുമോയെന്നു നേരത്തെ പ്രവചിക്കാൻ കഴിയില്ല. രാമേശ്വരം മന്നാർ കടൽ ഇടുക്കു പോലെയുള്ള മേഖലകളുടെ പ്രത്യേകത പരിഗണിച്ച് ഇനി ഈ രീതിയിൽ പ്രവചന മാതൃക പരിഷ്കരിക്കേണ്ടി വരും. ഡിസംബർ മൂന്നിന് ആന്റി സൈക്ലോൺ സാന്നിധ്യം ബോധ്യപ്പെട്ടപ്പോൾ തന്നെ പ്രവചനത്തിൽ തിരുത്തൽ വരുത്തിയെന്നു മഹാപത്ര പറഞ്ഞു. 36 മണിക്കൂറോളം നിശ്ചലമായി നിന്നു എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പ്രത്യേകത. കേരളത്തിലെ നാലു ജില്ലകൾക്കാണ് കനത്ത മഴയും കാറ്റും പ്രവചിച്ചത്. തലസ്ഥാനത്ത് മാത്രം സാമാന്യം മഴ ലഭിച്ചു. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സമ്മർദ്ദം കാരണമുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന...

കരിസ്‍മ XMR അടിസ്ഥാനമാക്കി നിർമിച്ച പ്രത്യേക പതിപ്പായ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

0
ഹീറോ മോട്ടോകോർപ്പ് കരിസ്‍മ XMR അടിസ്ഥാനമാക്കി നിർമിച്ച ഒരു പ്രത്യേക പതിപ്പ്...

അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടു ; വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...

0
ശ്രീന​ഗർ: അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്....

ഫുട്ബാൾ ഗ്രൗണ്ടിൽ അഗാധ ഗർത്തം രൂപപ്പെട്ടു

0
ന്യൂയോർക്ക്: അമേരിക്കയിലെ ഫുട്ബോൾഗ്രൗണ്ടിന്റെ നടുക്ക് പെട്ടെന്ന് 100 അടി വീതിയിലും 30...