ഒരേ സമയം രണ്ട് ആന്റി സൈക്ലോൺ അന്തരീക്ഷ ചുഴിയില്‍പ്പെട്ടതാണ് ബുറേവി ചുഴലി ദുർബലമാകാ‍ൻ പ്രധാനകാരണം ; മഹാപത്ര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരേ സമയം രണ്ട് ആന്റി സൈക്ലോൺ അന്തരീക്ഷ ചുഴികൾക്കിടയിൽ പെട്ടതാണ് ബുറേവി ചുഴലി ദുർബലമാകാ‍ൻ പ്രധാനകാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ. എം. മഹാപത്ര. കിഴക്കുദിശയിൽ നിന്നും വടക്കു ദിശയിൽ നിന്നുമാണ് ഈ ആന്റി സൈക്ലോൺ മർദം ചെലുത്തിയത്. ബുറേവി മന്നാറിൽ കുടുങ്ങാൻ കാരണമിതാണെന്ന് ഡോ. മഹാപത്ര വിശദീകരിച്ചു. സൈക്ലോണുകളും (ചുഴലി) ന്യൂനമർദവും വായുവിനെ തള്ളിമാറ്റി അന്തരീക്ഷ മർദം കുറച്ച് തണുത്തമേഘങ്ങളെ ആകർഷിക്കുമ്പോൾ ആന്റി സൈക്ലോൺ അതിനെതിരാണ്. വായുവിനെ ക്ഷണിച്ചു മർദം കൂട്ടും. അതോടെ മഴമേഘങ്ങൾ അകലും.

നിലവിലുള്ള മാതൃകളിലൊന്നും ആന്റി സൈക്ലോണും സൈക്ലോണും ഒരുപോലെ വരുമോയെന്നു നേരത്തെ പ്രവചിക്കാൻ കഴിയില്ല. രാമേശ്വരം മന്നാർ കടൽ ഇടുക്കു പോലെയുള്ള മേഖലകളുടെ പ്രത്യേകത പരിഗണിച്ച് ഇനി ഈ രീതിയിൽ പ്രവചന മാതൃക പരിഷ്കരിക്കേണ്ടി വരും. ഡിസംബർ മൂന്നിന് ആന്റി സൈക്ലോൺ സാന്നിധ്യം ബോധ്യപ്പെട്ടപ്പോൾ തന്നെ പ്രവചനത്തിൽ തിരുത്തൽ വരുത്തിയെന്നു മഹാപത്ര പറഞ്ഞു. 36 മണിക്കൂറോളം നിശ്ചലമായി നിന്നു എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പ്രത്യേകത. കേരളത്തിലെ നാലു ജില്ലകൾക്കാണ് കനത്ത മഴയും കാറ്റും പ്രവചിച്ചത്. തലസ്ഥാനത്ത് മാത്രം സാമാന്യം മഴ ലഭിച്ചു. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...