Monday, July 1, 2024 4:51 am

‘ബുറേവി’ കേരളത്തിലെത്തുക തീവ്രതയില്ലാത്ത ന്യൂനമർദ്ദമായി ; റെഡ്‌ അലർട്ട്‌ പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ്‌ ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തും. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെയാകും കേരളത്തിലെത്തുകയെന്ന്‌ കലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. തെക്കന്‍ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും. സംസ്ഥാനത്തെത്തുമ്പോൾ മണിക്കൂറിൽ പരമാവധി 40 കിലോമീറ്ററിൽ താഴെയാകും വേഗം. കടലിൽ പോകുന്നത്‌ പൂർണമായും വിലക്കിയിട്ടുണ്ട്‌.

ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത കൈവിടാതെയാണ്‌ സംസ്‌ഥാനം എല്ലാ മുന്നൊരുക്കങ്ങളും തുടരുന്നത്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് ഇന്ന്‌ പൊതുഅവധിയാണ്‌. ആശങ്ക ഒഴിഞ്ഞതോടെ തെക്കന്‍ കേരളത്തില്‍ പ്രഖ്യാപിച്ച റെഡ്‌ അലർട്ട്‌ പിന്‍വലിച്ചു. പത്തു ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ സംസ്ഥാനത്തെ തയ്യാറെടുപ്പുകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് ചേർന്ന് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി. കര, വ്യോമ, തീരസംരക്ഷണ സേനകൾ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണ്‌. വിവിധ സൈനിക ഉദ്യോഗസ്ഥരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളും സ്മാർട്ടാകുന്നു ; പോലീസിന് നിർമിതബുദ്ധിയിലും പരിശീലനം നൽകും

0
തിരുവനന്തപുരം: സംസ്ഥാനപോലീസിന്റെ ആധുനികീകരണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളും സ്മാർട്ടാകുന്നു. പരാതികൾ സ്വീകരിക്കുന്നതുമുതൽ...

പാർട്ടിയിൽനിന്ന് അകന്നുപോയവരെ തിരിച്ചെത്തിക്കും ; സിപിഎം

0
ഡൽഹി: ജനങ്ങളെ വിശ്വാസത്തിലെടുത്തും തൊഴിലാളിവർഗ കാഴ്ചപ്പാടിലൂന്നിയും മുന്നോട്ടുപോകുന്നതിലെ വീഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...

വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപെട്ട് മരിച്ചു ; സംഭവം മഹാരാഷ്ട്രയിൽ…

0
മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 അം​ഗങ്ങൾ മരിച്ചു....

ഉത്തർപ്രദേശിൽ കൂറ്റൻ ജലസംഭരണി തകർന്ന് വൻ അപകടം ; രണ്ടു പേർ മരിച്ചു, 12...

0
ഭോപ്പാൽ: ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് കൂറ്റൻ ജലസംഭരണി തകർന്ന് അപകടം....