ഇനി ഏത് റൂട്ടിലും ടിക്ക‌റ്റ് നല്‍കി സ്വകാര്യ ബസുകാര്‍ക്ക് യാത്രക്കാരെ കൊണ്ടുപോകാമെന്ന് കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ആഡംബര ബസ് ഓപ്പറേ‌റ്റര്‍മാര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. അഗ്രഗേ‌റ്റര്‍ ലൈസന്‍സ് എടുത്താല്‍ ഇനി ഏത് റൂട്ടിലും ടിക്ക‌റ്റ് നല്‍കി സ്വകാര്യ ബസുകാര്‍ക്ക് യാത്രക്കാരെ കൊണ്ടുപോകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ഓണ്‍ലൈന്‍ വാടക ഈടാക്കി ഏത് തരം വാഹനവും ടാക്‌സിയായി ഓടിക്കാനും ഇനി സാധിക്കും. ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ നിയമത്തിന് അനുസൃതമായി സംസ്ഥാനങ്ങളും ഉത്തരവിറക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതോടെ ഇനി വലിയ ബസ് കമ്പിനികള്‍ക്ക് പെര്‍മി‌റ്റില്ലാതെ തന്നെ ഏത് റൂട്ടിലും ബസോടിക്കാന്‍ സാധിക്കും.

ഓണ്‍ലൈന്‍ ടാക്‌സികളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണത്തിനുള‌ള കേന്ദ്ര നടപടിയിലാണ് പുതിയ തീരുമാനം. ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏത് വാഹനവും ഇനി ഓടിക്കാം. നിലവിലെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ പൊതുമേഖലാ റോഡ് ഗതാഗത സംവിധാനങ്ങള്‍ക്കെല്ലാം ഈ ഉത്തരവ് വലിയ തിരിച്ചടിയാണ് . ഇപ്പോള്‍ സ്വകാര്യ ബസ് ഓപ്പറേ‌റ്റര്‍മാര്‍ ഉപയോഗിക്കുന്ന ടിക്ക‌റ്റ് ബുക്കിംഗിനുള‌ള ആപ്പുകളും സംവിധാനങ്ങളും ഇതോടെ നിയമവിധേയമായി. സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആരോഗ്യ പരിശോധന, ഇന്‍ഷുറന്‍സ്, വാഹന പരിശീലനം എന്നിവയും ഇനി നിര്‍ബന്ധമാണ്.

സ്വകാര്യ ബസുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് അഗ്രഗേ‌റ്റര്‍ ലൈസന്‍സ് ഫീസ് അഞ്ച് ലക്ഷം രൂപയാണ്. 100 ബസുകളും 1000 മ‌റ്റ് വാഹനങ്ങളുമുള‌ള കമ്പിനികള്‍ സെക്യൂരി‌റ്റി ഡെപ്പോസി‌റ്റായി ഒരു ലക്ഷം രൂപ നല്‍കണം. ഇതിന് ലൈസന്‍സ് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരോ അവര്‍ ചുമതലപ്പെടുത്തിയ ഏജന്‍സികളോ ആകും. ഇനി സംസ്ഥാന സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ സ്വകാര്യ വാഹനങ്ങളും യാത്രക്കാരെ കൊണ്ടുപോകാന്‍ ഉപയോഗിക്കാം. നിലവില്‍ കോണ്‍ട്രാക്‌ട് കാര്യേജ് പെര്‍മി‌റ്റുള‌ള ബസുകള്‍ ടിക്ക‌റ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകുന്നത് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴ ഈടാക്കുകയാണ് ചെയ്യാറ്. ഇതാണ് ഇപ്പോള്‍ നിയമ വിധേയമായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...