ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും ; ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. കേരളത്തിലേക്ക് കടക്കുമ്പോള്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറയും. ചുഴലിക്കാറ്റ് കടന്നു പോകുന്ന തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ പരമാവധി 60 കിലോമീറ്ററില്‍ താഴെയായരിക്കും കേരളത്തിലൂടെ കാറ്റ് കടന്നു പോകുമ്പോഴുള്ള വേഗത. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാകും കാറ്റ് കടന്ന് പോവുക. ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളം സജ്ജമാണെന്നും കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബുറെവി ചുഴലിക്കാറ്റ് വീശാനുള്ള സാഹചര്യത്തില്‍ ദുരന്ത നിവാരണ സേനയുടെ എട്ട് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. 2891 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. കൊവിഡ് സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ സാമൂഹ്യ അകലം പാലിക്കുമെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സുരക്ഷിതരല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്ന് അര്‍ധ രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ തൂത്തുക്കുടി വഴി തീരം തൊടും. ആശുപത്രികളില്‍ ആവശ്യമായ മരുന്നും സൗകര്യങ്ങളും ഒരുക്കും.

ഏഴ് ജില്ലകളിലാണ് നിലവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...