സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമില്ല – ഹിജാബ് വേണ്ടിവരും ; സൂചന നല്‍കി താലിബാന്‍

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിയമപരമായി നിര്‍ബന്ധമാക്കില്ലെന്ന് സൂചന നല്‍കി താലിബാന്‍. തലമറയുന്ന ഹിജാബ് നിര്‍ബന്ധമാക്കിയേക്കുമെന്നും കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. താലിബാന് സ്വീകാര്യമാകുന്ന ഹിജാബ് ഏതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

1996ല്‍ ആദ്യം താലിബാന്‍ അധികാരത്തിലേറുമ്പോള്‍ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ ബുര്‍ഖ നിര്‍ബന്ധമായിരുന്നു. ശരീരവും മുഖവും മറയ്ക്കുന്ന വസ്ത്രധാരണ രീതിയാണ് ബുര്‍ഖ. സ്ത്രീകളുടെ വിദ്യാഭ്യാസ വിഷയത്തിലും താലിബാന്‍ നിലപാട് വ്യക്തമാക്കി. പ്രൈമറി തലം മുതല്‍ യൂണിവേഴ്‌സിറ്റി വരെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. മോസ്‌കോ കോണ്‍ഫറന്‍സിലും ദോഹ കോണ്‍ഫറന്‍സിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീള്‍ക്ക് ഇസ്ലാം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും ഉറപ്പ് നല്‍കുമെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ജീവിക്കാമെന്നായിരുന്നു താലിബാന്റെ ഉറപ്പ്. താലിബാന്റെ ആദ്യ ഭരണകാലഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ചിരുന്നു. പുരുഷ ബന്ധുവിന്റെ കൂടെ പുറത്തിറങ്ങാനല്ലാതെ അനുവാദമുണ്ടായിരുന്നില്ല. നിയമം ലംഘിക്കുന്നവരെ കടുത്ത ശിക്ഷക്കും വിധേയമാക്കിയിരുന്നു. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ സ്ത്രീകളുടെ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...