കല്ലൂപ്പാറയില്‍ അടഞ്ഞു കിടന്ന വീട്ടില്‍ മോഷണം ; അയല്‍വാസി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : പ്രവാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി 25 പവനിലധികം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ യുവാവ് പിടിയില്‍. പുതുശ്ശേരി പന്നിക്കോട്ട് മോന്‍.പി കുര്യാക്കോസി(41)നെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. പുതുശ്ശേരി പ്ലാക്കോട്ട് വീട്ടില്‍ ഷാജി പി.അലക്സിന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ലോക്കര്‍ ഉള്‍പ്പെടെയാണ് പ്രതി കടത്തിക്കൊണ്ട് പോയത്. വീടിന്റെ മേല്‍ക്കൂരയിലെ തടിയുടെ മച്ച് കുത്തിത്തുറന്നാണ് പ്രതി അകത്ത് കയറിയത്‌. മോഷണം നടക്കുമ്പോള്‍ ഷാജിയും ഭാര്യയും കുവൈറ്റിലായിരുന്നു.

ചങ്ങനാശേരിയില്‍ പഠിക്കുന്ന ഷാജിയുടെ മക്കള്‍ കഴിഞ്ഞ മാസം 19 ന് വൈകിട്ട് വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണത്തോടൊപ്പം വിലപിടിപ്പുള്ള രേഖകളും സി.സി.റ്റി.വി യുടെ ഡി.വി.ആറും പ്രതി മോഷ്ടിച്ചിരുന്നു. പോലീസ് നായയുടെ ഇടപെടലാണ് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്‌. മോഷണം നടന്ന വീട്ടില്‍ നിന്നും മണം പിടിച്ചോടിയ പോലീസ് നായ മുന്നൂറുമീറ്റര്‍ അകലെയുള്ള പ്രതിയുടെ വീടിന് സമീപം എത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് കുര്യാക്കോസ് വലയിലായത്. സ്വര്‍ണ്ണം കവര്‍ന്ന ശേഷം തെളിവ് നശിപ്പിക്കാനായി പ്രതി ലോക്കര്‍ മണിമലയാറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.

പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ആണ് ലോക്കര്‍ കണ്ടെത്തിയത്. കല്ലൂപ്പാറ മഠത്തുംകടവ് ഇരുമ്പ് പാലത്തിന് സമീപം ആറ്റില്‍ എറിഞ്ഞ ലോക്കര്‍ പത്തനംതിട്ടയില്‍ നിന്ന് എത്തിയ സ്കൂബ ടീം നടത്തിയ തിരച്ചിലില്‍ ആണ് മുങ്ങിയെടുത്തത്. മോഷണം പോയ സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...