സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഐ. എച്ച്.ആര്‍.ഡി ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്‌സ്
ഐ.എച്ച്.ആര്‍.ഡിയില്‍ മെയ് 18-ന് ആരംഭിക്കുന്ന ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത – പ്ലസ് ടു / തത്തുല്യം. വയോജനങ്ങളെ മാന്യമായി പരിചരിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ ആശുപത്രി പരിശീലനം, വീടുകളിലെ പരിചരണം, പാലിയേറ്റീവ് സേവനം എന്നിവയില്‍ ആവശ്യമായ കഴിവുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കോഴ്‌സാണിത്. അപേക്ഷ നേരിട്ടും www.ihrdadmissions.org വെബ്‌സൈറ്റിലൂടെയും സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ മെയ് നാല് വരെയും നേരിട്ട് മെയ് അഞ്ച് വൈകിട്ട് നാല് വരെയും സമര്‍പ്പിക്കാം.
അടൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് – ഫോണ്‍ – 04734-224076, 8547005045.
കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് – ഫോണ്‍ -0468 2382280, 8547005074.
ഫോണ്‍ – 8547005000.

അഭിമുഖം 28ന്
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള തിരുവനന്തപുരം ഡോ.അബേദ്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ സ്‌കൂള്‍, ഞാറനീലി, ജി കാര്‍ത്തികേയന്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റിച്ചല്‍ എന്നീ വിദ്യാലയങ്ങളില്‍ പ്രവേശനത്തിനുളള അഭിമുഖം ഏപ്രില്‍ 28 രാവിലെ 10.15 മുതല്‍ 12.30 വരെ റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കും. പട്ടിക വര്‍ഗ വിഭാഗത്തിലുളള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്കും ഒഴിവുളള മറ്റ് ക്ലാസുകളിലേക്കും പ്രവേശനം നേടാം. പട്ടികജാതി / മറ്റ് വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുളള അനുപാതത്തില്‍ പ്രവേശനം ലഭിക്കും. രക്ഷിതാക്കള്‍ വിദ്യാര്‍ഥിക്കൊപ്പം അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ – 04735 227703.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...