കുറ്റ്യാടി : കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കാവിലുംപാറ പൊയിലോംചാൽ സ്വദേശിയുടെ വീട്ടിൽ രാത്രി മോഷണം നടത്തിയ കള്ളനും രോഗം. കഴിഞ്ഞ എട്ടിനാണ് വീട്ടിലെ എൽഇഡി ടിവിയും 45000 രൂപയും മോഷണം പോയതായി പൊയിലോംചാൽ സ്വദേശി പരാതി നൽകിയത്. തൊട്ടിൽപ്പാലം പോലീസ് സംഭവത്തിൽ ചാപ്പൻതോട്ടം സ്വദേശി മരുതുങ്കൽ വിനോദൻ എന്ന വിനുവിനെ പിടികൂടി. ടിവിയും കണ്ടെത്തി.
വിനോദൻ റിമാൻഡിലാണ്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാളെ കോവിഡ് സ്പെഷ്യൽ ജയിലിലാക്കി. എസ്ഐ രാധാകൃഷ്ണൻ, സിപിഒമാരായ ശ്രീനാഥ്, സുനീഷ്, ലിനേഷ് എന്നിവർ ചേർന്നാണ് കോതോടുവച്ച് പ്രതിയെ പിടികൂടിയത്.