വീട്ടില്‍ ആളില്ലാത്ത സമയത്ത് വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വീട്ടില്‍ ആളില്ലാത്ത സമയത്ത് വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച. കോഴിക്കോട് മുക്കത്തിനടുത്ത് നെല്ലിക്കാപറമ്പിലാണ് വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. അഞ്ച് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 8000 രൂപയോളവും നഷ്ടപ്പെട്ടതായാണ് വിവരം. നെല്ലിക്കാപറമ്പ് എയര്‍പോര്‍ട്ട് റോഡിന് അരികിലുള്ള നെടുങ്ങാട്ട് ജോസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ജോസും കുടുംബവും എറണാകുളത്തെ മകളുടെ വീട്ടില്‍ പോയതായിരുന്നു. രാവിലെ പതിവുപോലെ വീട്ടുജോലിക്കായെത്തിയ സ്ത്രീയാണ് വീടിന്‍റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചു. വീട്ടുകാര്‍ പിന്നീട് മുക്കം പോലീസില്‍ ബന്ധപ്പെടുകയായിരുന്നു. കല്ല് ഉപയോഗിച്ചാണ് മോഷ്ടാവ് വാതില്‍ തകര്‍ത്തതെന്നാണ് സൂചന. ഇതിനായി ഉപയോഗിച്ചതെന്നു കരുതുന്ന കല്ല് വീടിന്റെ മുറ്റത്ത് തന്നെ കിടക്കുന്നുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...

ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

0
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത...

ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണലിനെ അമേരിക്കയിൽ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

0
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഇന്ത്യൻ വംശജയായ പ്രമുഖ ഐടി...

കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെത്തുടർന്ന് നടപടി : ആലപ്പുഴയിൽ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ...

0
ആലപ്പുഴ: ജില്ലയിലെ ദേശീയപാതയോരങ്ങളിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം...