ബിഹാറിൽ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സാമ്രാട്ട് ചൗധരി

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന: സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചരിത്രത്തിലാദ്യമായാണ് ബിഹാറിൽ ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുന്നത്. രാജ്യസഭാംഗമായതിന് പിന്നാലെ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ് സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി പദവിയിലെത്തിയത്. മുംഗറിലെ ലഖൻപുർ ഗ്രാമത്തിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലാണ് സാമ്രാട്ട് ചൗധരിയുടെ ജനനം. ഇദ്ദേഹത്തിൻ്റെ പിതാവ് ശകുനി ചൗധരി ആറുവട്ടം എംഎൽഎയും എംപിയുമായി പ്രവർത്തിച്ചിട്ടുണ്ട്. മാതാവ് പാർവതി ദേവി താരാപുർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. ഇവരുടെ പാത പിന്തുടർന്നാണ് സാമ്രാട്ട് ചൗധരി രാഷ്‌ട്രീയത്തിലെത്തിയത്.

1999-ൽ റാബ്‌റിദേവി സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായാണ് സാമ്രാട്ട് ചൗധരിയുടെ തുടക്കം. 2000-ലും 2010-ലും നിയമസഭാംഗമായ അദ്ദേഹം ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്. 2014-ൽ ജെഡിയുവിലെത്തിയ സാമ്രാട്ട് ചൗധരി ജിതൻ റാം മാഞ്ചി സർക്കാരിലെ മന്ത്രിയായിരുന്നു. പിന്നീട് ബിജെപിയുടെ ഭാഗമായ സാമ്രാട്ട് ചൗധരി 2023 മാർച്ചിൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയും അലങ്കരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...