അടച്ച കട തുറപ്പിച്ച് മോഷണം ; ഒടുവില്‍ ബാഗ്‌ തിരികെ വെച്ച് കള്ളന്‍

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : രാത്രി വൈകി കടയടച്ചുപോകാൻ തുടങ്ങിയ കടയുടമയെ നിർബന്ധിച്ച് കട തുറപ്പിച്ച് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് യുവാക്കൾ. പൊള്ളക്കടയിൽ അനാദി കട നടത്തിവരുന്ന ഗോവിന്ദന്‍റെ ബാഗാണ് ചൊവ്വാഴ്ച മോഷ്ടിച്ചത്. കടയടയ്ക്കാൻ തുടങ്ങിയപ്പോൾ പഴം വേണമെന്ന് പറഞ്ഞ് എത്തിയ ആളാണ് കട തുറക്കുന്നതിനിടെ ബാഗ് മോഷ്ടിച്ച് കടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരാളുടെ മോട്ടോർ സൈക്കിളിൽ കയറി ഇയാള്‍ ബാഗുമായി രക്ഷപ്പെടുകയായിരുന്നു. കട തുറക്കാൻ നേരം പുറത്തുവച്ച ബാഗ് മോഷണം പോയത് ഗോവിന്ദൻ അറിഞ്ഞിരുന്നില്ല. പഴം വാങ്ങാൻ വന്നയാൾ മറ്റെന്തെങ്കിലും ആവശ്യത്തിന് പോയതാകുമെന്ന് കരുതി വീണ്ടും കട പൂട്ടി ഇറങ്ങുമ്പോഴാണ് ബാഗ് മോഷണം പോയത് ഇയാൾ അറിയുന്നത്.

ബാഗിൽ അയ്യായിരത്തോളം രൂപ ഉണ്ടായിരുന്നു. ഗോവിന്ദന്‍റെ പരാതിയിൽ അമ്പലത്തറ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തിന്‍റെ വഴിത്തിരിവുണ്ടാകുന്നത് ഇന്ന് രാവിലെയാണ്. ഇന്ന് രാവിലെ 10.27 ന് മോഷണം പോയ അതേ ബാഗ് കള്ളൻ തിരികെ കടയുടെ പുറത്ത് കൊണ്ടുവെച്ചു. ഇയാൾ ബാഗ് കൊണ്ടുവെക്കുന്നതിന്‍റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്നാൽ ബാഗിൽ പണം ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ ബാഗ് മാത്രമാണ് തിരികെ കൊണ്ടുവെച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി സർവീസുകൾക്ക് നേരെ ആക്രമണം ; ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും...

മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് എം.വി. ​ഗോവിന്ദൻ

0
തിരുവനന്തപുരം : മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി....

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

കാസർകോട് 112 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0
കാസർകോട്: കാസർകോട് ജില്ലയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ്...