ശ്രീനാരായണ പബ്ലിക് സ്കൂളിൽ വിദ്യാരംഭ ചടങ്ങ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ വിജയദശമിയോടനുബന്ധിച്ചു കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. സ്കൂളിലെ വിദ്യാരംഭ ചടങ്ങിൽ ഇത്തവണ നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്. എസ്. എൻ ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റും സ്കൂൾ മാനേജരുമായ കെ. പത്മകുമാർ വിദ്യാരംഭ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കലയുടെയും വിദ്യയുടെയും ബുദ്ധിയുടെയും ദേവതയായ സരസ്വതിയെ പ്രാർത്ഥിച്ചു വിദ്യാരംഭം കുറിക്കുന്നത് കുരുന്നുകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന മുഹൂർത്തമാണെന്നും പുസ്തകപൂജയുടെയും ആയുധപൂജയുടെയും അവസാന ദിവസമായ വിജയദശമി അറിവിന്റെ ലോകത്തേക്കുള്ള വാതായനം തുറക്കുന്ന ദിവസമാണെന്നും അദ്ദേഹം പററഞ്ഞു.

കാസർകോട് ഡെപ്യുട്ടി കളക്ടർ നവീൻ ബാബു, കിഴക്കുപുറം എസ് എൻ ഡി പി യോഗം കോളേജ് പ്രിൻസിപ്പാൾ ഡോ. എം.വി. സുരേഷ്, കോന്നി ഡി വൈ എസ് പി ബൈജുകുമാർ, ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി കെ.ജി. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, കൊല്ലം എസ് എൻ വനിത കോളേജ് ലക്ച്ചറർ ഡോ.ശിൽപ്പ ശശാങ്കൻ, ശ്രീ നാരയണ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിന്ധു പവിത്രൻ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.

യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, സ്കൂൾ സെക്രട്ടറി സി എൻ വിക്രമൻ, സ്കൂൾ എക്സികുട്ടീവ് അംഗങ്ങളായ ടി പി സുന്ദരേശൻ, പി.കെ.പ്രസന്നകുമാർ, ജി സോമനാഥൻ, സ്കൂൾ ബോർഡ് മെമ്പർ കെ.ആർ. സലീലനാഥ്, യൂണിയൻ കൗൺസിലർ പി.വി രണേഷ്, പി.ടി എ പ്രസിഡണ്ട് ബെന്നി വർഗീസ്, കരുണാകരൻ പരുത്തിയാനിക്കൽ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിലെ കലാക്ഷേത്രത്തിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത കലാപരിപാടികളും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...