ആലുവയിൽ വീട് കുത്തിത്തുറന്ന് മോഷണം ; അലമാര കുത്തിത്തുറന്ന് കൊണ്ടുപോയത് ഏഴ് പവൻ

For full experience, Download our mobile application:
Get it on Google Play

ആലുവ: എറണാകുളം ആലുവയിൽ വീട് കുത്തിത്തുറന്ന് മോഷണം. ആലുവ തോട്ടയ്ക്കാട്ടുകരയിലെ സുജിത്തിന്‍റെ വീട്ടിൽ നിന്ന് അലമാര കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണമാണ് മോഷ്ടിച്ചത്. സമീപമുള്ള മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായി. ഇന്നലെ രാത്രിയായിരുന്നു ആലുവ തോട്ടയ്ക്കാട്ടുകരയിലെ മോഷണ പരമ്പര. തോട്ടയ്ക്കാട്ടുകരയിൽ സുജിത്തിന്‍റേത് ഉൾപ്പെടെ നാല് വീടുകളിലാണ് മോഷ്ടാവ് കയറിയത്. സുജിത്തിന്‍റെ വീട് കുത്തിത്തുറന്ന് കയറിയ മോഷ്ടാവ് അലമാരയിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു. റൂറൽ എസ് പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള വീട്ടിലായിരുന്നു മോഷണം. മോഷ്ടാവ് നടന്നുനീങ്ങുന്ന സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചു. മോഷണത്തിന് കൂടുതൽ പേർ ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

മറ്റു മൂന്നു വീടുകളുടെ ജനാലകൾ തകർക്കുകയും വാതിലുകൾ ഇളക്കിമാറ്റാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വീട്ടിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര ലഭിച്ചു. പ്രദേശത്ത് രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി സി ടി വികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...