കുറുക്കന്റെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകര വള്ളിക്കാട് കുറുക്കന്റെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരു യുവാവിന്റെ കൈവിരല്‍ കടിച്ചുപറിച്ച നിലയിലാണ്. ഗുരുതരമായി പരിക്കേറ്റ പുലയന്‍കണ്ടി താഴെ രജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെയും രാത്രിയുമായാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. രാത്രിയാണ് രജീഷിന് നേരെ ആക്രമണമുണ്ടായത്. കുറുക്കന്‍ കടിച്ചെടുത്ത വിരലിന്റെ ഭാഗം ഇന്ന് രാവിലെയോടെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിയതിനാല്‍ തുന്നിച്ചേര്‍ക്കാനായില്ല. പുഞ്ചപ്പാലം രയരോത്ത് പാലം എന്നിവിടങ്ങളില്‍ നിന്നാണ് ആളുകള്‍ക്ക് നേരെ കുറുക്കന്റെ ആക്രമണം ആരംഭിച്ചത്.

ആറ് വയസ്സുകാരിയായ വലിയ പറമ്പത്ത് അനാമികയ്ക്കും കടിയേറ്റിട്ടുണ്ട്. വീടിന്റെ മുറ്റത്ത് വച്ച് കളിക്കുമ്പോഴാണ് അനാമികയെ ആക്രമിച്ചത്. പുലയന്‍കണ്ടി നിവേദ്, മടത്തുംതാഴെ കുനി മോളി എന്നിവര്‍ക്കും കടിയേറ്റു. കുറുക്കനായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് രജീഷിന് നേരെ ആക്രമണമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...