ആലുവ : ബൈപാസ് കവലയില്‍ രണ്ട് വീട്ടില്‍ മോഷണം. പുതുപറമ്ബില്‍ ഹമീദിന്‍റെ വീട്ടിലും സമീപത്തെ ചെമ്ബകശ്ശേരി ലിജി സാബുവിന്‍റെ വീട്ടിലുമാണ് കള്ളന്‍ കയറിയത്. ഹമീദിന്‍റെ വീട്ടില്‍നിന്ന് ബാങ്കില്‍ അടക്കാന്‍ വെച്ചിരുന്ന 23,000 രൂപയും പേരക്കുട്ടിയുടെ കമ്മലും ലോക്കറ്റും വെള്ളിയുടെ കൈ ചെയിന്‍, മകളുടെ വസ്ത്രങ്ങള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ലിജി സാബുവിന്‍റെ വീട്ടില്‍ ഓട് ഇളക്കിയാണ് കള്ളന്‍ കയറിയത്. ഇവിടെനിന്നും 900 രൂപയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
ഹമീദിന്‍റെ വീടിന്‍റെ മുന്‍വശത്ത് സി.സി.ടി.വി കാമറ ഉണ്ടെങ്കിലും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. വീടിന് പിറകുവശത്തെ മതില്‍ ചാടി പോയതാണെന്ന് കരുതുന്നു. കഴിഞ്ഞയാഴ്ച സമീപത്ത് മറ്റ് വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു.