ക്ഷേത്രത്തിലെ തീക്കനലിലൂടെയുള്ള നടത്തതിനിടെ വീണു ; ഗുരുതരമായി പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർഥി ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടില്‍ ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ വീണ ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. 41 ശതമാനം പൊള്ളലേറ്റ രണ്ടാം ക്ലാസുകാരനെ കീഴ്പ്പാക്കം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി തിരുവള്ളൂര്‍ ജില്ലയിലെ ആറമ്പാക്കം ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് സംഭവം. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ എം മോനിഷ് വീഴുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പിതാവ് മണികണ്ഠനൊപ്പമാണ് മോനിഷ് ക്ഷേത്രത്തില്‍ പോയതെന്ന് പോലീസ് പറഞ്ഞു. കനലിലൂടെ നടക്കുന്നതിനിടെ മോനിഷ് കാല്‍ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുത്ത് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മോനിഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടി അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസും അറിയിച്ചു. കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കനലിലൂടെ നടക്കാന്‍ ഭയന്ന് മോനിഷ് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതും മറ്റുള്ളവര്‍ ചേര്‍ന്ന് കുട്ടിയെ പ്രേരിപ്പിക്കുന്നതുമായുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...