ഡോക്ടർമാരുടെ സേവനം ലഭിച്ചില്ല ; പിന്നാലെ യുവതിയുടെ പ്രസവമെടുത്തത് സർക്കാർ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി, ഒടുവിൽ സംഭവിച്ചത്…

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: കൃത്യസമയത്ത് ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ യുവതിയുടെ പ്രസവമെടുത്തത് സർക്കാർ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി. ഒടുവിൽ നവജാത ശിശു മരിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഖരായിയിലാണ് ദാരുണമായ സംഭവം. 32കാരിയായ റാണി എന്ന യുവതിയുടെ കുഞ്ഞാണ് കൃത്യ സമയത്ത് ആംബുലൻസും ആശുപത്രിയിൽ വെച്ച് ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് റാണിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വേദന കൂടിയതോടെ യുവതിയുടെ വീട്ടുകാർ ആംബുലൻസിനായി വിളിച്ചെങ്കിലും വാഹനം എത്തിയില്ല. ഒടുവിൽ മറ്റൊരു വാഹനം സംഘടിപ്പിച്ച് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി.

എന്നാൽ ആശുപത്രിയിൽ ഡോക്ടറോ നഴ്സുമാരോ ഉണ്ടായിരുന്നില്ല. യുവതിക്ക് പ്രസവവേദന കടുത്തതോടെ ആശുപത്രിയിലുണ്ടായിരുന്ന ശുചീകരണത്തൊഴിലാളി പരിചരിക്കാനെത്തുകയായിരുന്നു. ശുകീരണതൊഴിലാളി യുവതിയുടെ പ്രസവമെടുത്തുവെങ്കിലും കുട്ടി മരിച്ചു. ഇതോടെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. യുവതിയെ പരിചരിച്ചത് താനാണെന്നും സംഭവസമയത്ത് ആശുപത്രിയിൽ ഡോക്ടറില്ലായിരുന്നെന്നും ശുചീകരണത്തൊഴിലാളിയായ സ്ത്രീ നാട്ടുകാരോട് സമ്മതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡോക്ടർമാർ ഇല്ലായിരുന്നുവെന്നും യുവതിയുടെ വേദന കണ്ടാണ് താൻ പരിചരിച്ചതെന്നുമാണ് ശുചീകരണതൊഴിലാളി പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...