കുണ്ടറ പെരുങ്കുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കുണ്ടറ : തൃക്കോവില്‍വട്ടം പെരുങ്കുളം വയലില്‍ പുതുച്ചിറ ആറിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പെരുങ്കുളം നവദീപ് പബ്ലിക് സ്കൂളിനും ഉപാസന നഴ്സിംഗ് ഹോസ്റ്റലിനും മധ്യേ ഒഴുകുന്ന ആറിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 30 ന് മുകളില്‍ പ്രായം തോന്നിക്കും. മൃതദേഹം കിടന്നതിന് തൊട്ടടുത്ത് മരത്തില്‍ തീ ചെറുതായി പടര്‍ന്നിട്ടുണ്ട്. പൊതുവഴിയല്ലാത്ത വയലിന്‍റെ മധ്യത്ത് ആള്‍ താമസമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടത്. സമീപത്തായി കത്തിക്കരിഞ്ഞ മൊബൈല്‍ ഭാഗങ്ങളും പ്ലാസ്റ്റിക് കവറും കണ്ടെത്തി.

മൃതദേഹം കണ്ടെത്തിയ ഭാഗം വരെ ആറ്റില്‍ നിറഞ്ഞു കിടന്ന കുളവാഴ വൃത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. കൊട്ടിയം പോലീസ് കേസെടുത്തു. ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹം കണ്ട സ്ഥലത്ത് പരിശോധന നടത്തി. സംഭവം നടന്ന സ്ഥലത്ത് നിന്നോ പരിസരത്ത് നിന്നോ ആരെയും കാണാതായിട്ടില്ല. മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. ഡീസന്‍റ്മുക്ക് ഉമയനല്ലൂര്‍ റോഡില്‍ നവദീപ് സ്കൂളിന് 100 മീറ്റര്‍ സമീപമാണ് മൃതദേഹം കണ്ടത്. വയലിന്‍റെ മധ്യത്തില്‍ ആള്‍വാസമില്ലാത്തതിനാല്‍ കൊലപാതക സാധ്യതയും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഇത് ഉറപ്പിച്ച്‌ പറയാവുന്ന തരത്തില്‍ സൂചനകള്‍ കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...