തീര്‍ത്ഥാടകരുടെ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു ; നാല് പേര്‍ക്ക് പരുക്ക്‌

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്. തമിഴ്‌നാട്ടില്‍ നിന്നും അയ്യപ്പ ഭക്തന്‍മാരുമായി വന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ശബരിമലയില്‍ നിന്നും തിരികെ വന്നിരുന്ന പോണ്ടിച്ചേരി സ്വദേശികളായ തീര്‍ഥാടകരുടെ കാറിന് മുകളിലേയ്ക്കാണ് ബസ് മറിഞ്ഞത്.

അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച രാവിലെ 8.30 ഓടെ കുട്ടിക്കാനത്തിനും വളഞ്ഞാക്കാനത്തിനും മധ്യേയുള്ള വലിയ വളവുകളിലൊന്നിലാണ് അപകടം ഉണ്ടായത്. ബസ് വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരെ മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചെങ്കിലും പോലീസെത്തി ഗതാഗതം പുനസ്ഥാപിച്ചു. കുത്തിറക്കങ്ങളും വന്‍ വളവുകളും നിറഞ്ഞ കുട്ടിക്കാനം – മുണ്ടക്കയം റൂടില്‍ തീര്‍ഥാടകരുടെ തിരക്കേറിയതോടെ അപകടം വര്‍ധിച്ചിരിക്കുകയാണ്. ഇതരസംസ്ഥാനത്തു നിന്നും എത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നവയിലേറെയും. ഹൈറേഞ്ച് പാതകളിലൂടെയുള്ള പരിചയ കുറവാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല ; ധനബില്ലിൽ നികുതി ഘടന...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല....

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി....

ഇരട്ട ഭൂചലനത്തിൽ പകച്ച് വെനസ്വേല ; 235 മൃതദേഹങ്ങൾ കണ്ടെത്തി

0
കാരക്കസ്: വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന...

ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി ; ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ച് 15കാരി

0
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുളത്തുമ്മൽ...