ഉത്തര്‍പ്രദേശില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ ആറ് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച്‌ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പോലീസ് പറഞ്ഞു. ലക്‌നൗ- ഹര്‍ദോയി റോഡിലാണ് അപകടമുണ്ടായത്. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചതെന്നും എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നും കമ്മീഷണര്‍ നവീന്‍ അറോറ പറഞ്ഞു.

അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും യോഗി നിര്‍ദേശിച്ചു. അപകടത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ മുന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിട്ടു.

ഹര്‍ദോയില്‍ നിന്ന് ലക്‌നൗവിലേയ്ക്ക് വരുകയായിരുന്ന ബസും ലക്‌നൗവില്‍ നിന്ന് ഹര്‍ദോയിലേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് ഇന്ന് രാവിലെ കൂട്ടിയിടച്ച്‌ അപകടമുണ്ടായത്. ബസുകള്‍ അമിത വേഗതയിലായിരുന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പോലീസാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. യു പി സംസ്ഥാന റോഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം : അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള...