ഇലക്‌ട്രിക് ബസ് നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി : ആറ് മരണം

For full experience, Download our mobile application:
Get it on Google Play

കാണ്‍പൂര്‍: ഇലക്‌ട്രിക് ബസ് നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി ആറ് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടാറ്റ് മില്‍ ക്രോസ്റോഡിന് സമീപം തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് കാറുകളും നിരവധി ബൈക്കുകളും ബസ് തകര്‍ത്തു. തുടര്‍ന്ന് ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ട്രക്കില്‍ ഇടിച്ച്‌ നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്‍റെ ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുന്നുണ്ടെന്ന് ഈസ്റ്റ് കാണ്‍പൂര്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ”കാണ്‍പൂരില്‍ റോഡപകടത്തെക്കുറിച്ചുള്ള ദൗര്‍ഭാഗ്യകരമായ വാര്‍ത്ത കേട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്‍റെ അഗാധമായ അനുശോചനം. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു” പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...