ചാലിയാര്‍ പഞ്ചായത്തില്‍ പുലിയിറങ്ങി

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍: പുലര്‍ച്ചെ വീട്ടുമുറ്റത്ത് പുലി ഇറങ്ങി. ചാലിയാര്‍ പഞ്ചായത്തിലെ വാളന്തോട് ഒറ്റതെങ്ങുങ്കല്‍ മാത്യുവിന്റെ വീട്ടുമുറ്റത്താണ് പുലര്‍ച്ചെ മൂന്നരയോടെ പുലിയെ കണ്ടത്. വീട്ടിലുള്ള 2 നായ്ക്കളുടെ പിറകെ ഓടിയാണ് പുലി മുറ്റത്ത് എത്തിയത്. നായ്ക്കളുടെ കുര കേട്ടു നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. അല്‍പ സമയത്തിനു ശേഷം പുലി ഓടിപ്പോകുകയും ചെയ്തു. 2 മാസം മുന്‍പു സമീപത്തെ വീട്ടിലെ നായയെയും പുലി പിടിച്ചിരുന്നു. ഇന്നലെ വനസംരക്ഷണ സമിതി യോഗത്തിന് എത്തിയ നിലമ്പൂര്‍ റേഞ്ചര്‍ ഉള്‍പ്പെടെയുള്ളവരോടു പുലിശല്യത്തെ കുറിച്ചു നാട്ടുകാര്‍ പരാതിപ്പെട്ടു. പുലിയെ കെണിവച്ചു പിടിക്കാനുള്ള അനുമതി ലഭിച്ച ശേഷം റാപ്പിഡ് റെസ്പോണ്‍സ് ടീം കൂടുമായി എത്തുമെന്നായിരുന്നു അധികൃതരുടെ മറുപടി. കോഴിക്കോട് , മലപ്പുറം ജില്ലാ അതിര്‍ത്തിയായ കക്കാടംപൊയിലിലും പരിസരങ്ങളിലും ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗ ശല്യം രൂക്ഷമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...