തെങ്കാശിയിൽ ബസും കാറും കൂട്ടിയിടിച്ചു ; ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തമിഴ്‌നാട് തെങ്കാശിയിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. തെങ്കാശിയിലെ ശങ്കരൻകോവിലിന് സമീപം ഇന്ന് വൈകുന്നേരത്താണ് അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വന്ന കാർ യാത്രക്കാരാണ് മരിച്ചത്. പനവടാലിചത്രം ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ദപ്പുളി ഗ്രാമത്തിലെ ഗുരുസ്വാമി, വെളുത്തൈ, ഉദയമ്മാൾ, മനോജ്കുമാർ എന്നിവരാണ് മരിച്ചത്. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

ഒരു കുടുംബത്തിലുള്ളവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. തിരുച്ചെന്തൂർ ക്ഷേത്രത്തിൽ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം. അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ തെങ്കാശി ജില്ലാ കലക്ടർ ദുരൈ രവിചന്ദ്രൻ ഉത്തരവിട്ടിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി അന്വേഷം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...