കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ് ; ഇൻജക്ഷൻ നൽകിയതിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്. നടുവേദനയ്‌ക്ക് ചികിത്സയ തേടിയെത്തിയ യുവാവ് ടെസ്റ്റ് ഡോസ് ഇൻജക്ഷൻ നൽകിയതോടെ കുഴഞ്ഞു വീണ് മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി ഷമീർ (46) ആണ് മരിച്ചത്. ഡോക്ടർമാർ അശ്രദ്ധ കാണിച്ചെന്ന് രോഗിയുടെ ബന്ധുക്കൾ. രാവിലെ നടുവേദന കലശലായതോടെ ചികിത്സയ്‌ക്കെത്തി. എംആർഐ സ്കാൻ ചെയ്യാൻ കഴിയാതിരുന്നതോടെ തിരിച്ചു പോയി.

പിന്നീട് വൈകുന്നേരത്തോടെ എംആർഐ സ്കാൻ ചെയ്യാൻ എത്തിയതായിരുന്നു. ടെസ്റ്റ് ഡോസ് നൽകി ഉടൻ കുഴഞ്ഞു വീണു. ഉടൻ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. എംആർഐ സ്കാനിങ് ചെയ്യുന്നതിന് മുൻപ് അലർജിയ്‌ക്കുള്ള ടെസ്റ്റ് ഡോസ് ഇൻജക്ഷനാണ് നൽകിയതെന്ന് പോലീസ് പറയുന്നു. രണ്ട് വർഷമായി ആയുർവേദ മരുന്ന് ഉപയോഗിക്കുന്ന ആളാണ് ഷമീർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ തടി കടത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറെ ബലിയാടാക്കരുത് : സമഗ്ര അന്വേഷണം...

0
റാന്നി : ഭഗവതിക്കുന്ന് ദേവസ്വം ക്ഷേത്ര ഭൂമിയിൽ നിന്ന് തേക്കുമരങ്ങൾ മുറിച്ച്...

ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തുന്നു : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

0
ആറന്മുള : ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ്...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...