തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അക്രമി സംഘം ഒമ്പത് ബൈക്കുകളും രണ്ട് കാറും പൂർണ്ണമായും തകർത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ് സംഭവങ്ങളുടെ തുടക്കം. നാലംഗ സംഘം എത്തി ഓണാഘോഷത്തിനിടയിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു. കമ്മറ്റി അംഗങ്ങൾ അവരെ പിന്തിരിപ്പിച്ചു വിട്ടു. എന്നാൽ 40 ഓളം വരുന്ന സംഘമായി വീണ്ടും 11 മണിയോടെ എത്തി പ്രദേശത്ത് വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.

അക്രമത്തിൽ രണ്ട് വീടുകൾക്ക് സാരമായ നാശനഷ്ടം ഉണ്ടായി. പ്രദേശത്തെ ലഹരി മാഫിയാണ് അക്രമത്തിന് പിന്നിൽ എന്ന് നാട്ടുകാർ ആരോപിച്ചു. ലഹരി വിരുദ്ധ പരിപാടികൾക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവരുടെ വീടുകൾക്ക് നേരെയാണ് അക്രമം നടന്നത്. അതിനാൽ ആസൂത്രിത അക്രമം ആയിരുന്നു നടന്നത് എന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫോറൻസിക്, ഫിംഗർപ്രിൻ്റ് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ തടി കടത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറെ ബലിയാടാക്കരുത് : സമഗ്ര അന്വേഷണം...

0
റാന്നി : ഭഗവതിക്കുന്ന് ദേവസ്വം ക്ഷേത്ര ഭൂമിയിൽ നിന്ന് തേക്കുമരങ്ങൾ മുറിച്ച്...

ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തുന്നു : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

0
ആറന്മുള : ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ്...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...